Kerala
മഞ്ചേരി നഗരത്തിൽ വൻ തീപിടുത്തം; പലചരക്കു മൊത്ത വ്യാപാര കേന്ദ്രം കത്തിയമർന്നു
ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രഥമ നിഗമനം.

മഞ്ചേരി | മഞ്ചേരി നഗരത്തിൽ വൻ തീപിടുത്തം. ചന്തക്കുന്ന് ഡെയിലി മാർക്കറ്റിലെ പലചരക്കു മൊത്ത വ്യാപാര സ്ഥാപനമായ ബേബി സ്റ്റോറിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 8. 15 നാണ് സംഭവം. തീ ഇപ്പോഴും പൂർണമായും അണക്കാനായിട്ടില്ല.
മഞ്ചേരി ചെരണി ചോര അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ളതാണ് ബേബി സ്റ്റോർ. കട അടച്ചു പോയശേഷമാണ് അഗ്നിബാധ കണ്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രഥമ നിഗമനം.
മഞ്ചേരി,നിലമ്പൂർ, തിരുവാലി, മലപ്പുറം യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്. മഞ്ചേരിയിലെ ചുമട്ടുതൊഴിലാളികൾ,വ്യാപാരികൾ, നാട്ടുകാർ,പോലീസ് ഇൻസ്പെക്ടർ സി അലവി എന്നിവരും തീയണക്കാൻ സഹായിക്കുന്നുണ്ട്.
---- facebook comment plugin here -----