Kerala
കേരള സര്‍വകലാശാലയിലെ സംഘര്‍ഷം; എസ് എഫ് ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി സിസ തോമസ്
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നും, സര്‍വകലാശാലയിലെ വസ്തുവകകള്‍ക്കും ഉപകരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തിയെന്നുമാണ് പരാതി

തിരുവനന്തപുരം | കേരള സര്‍വകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി താത്കാലിക വി സി ഡോ. സിസ തോമസ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നും, സര്‍വകലാശാലയിലെ വസ്തുവകകള്‍ക്കും ഉപകരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തിയെന്നുമാണ് പരാതി. കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു
സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ കേരള സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കേരള സര്‍വകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിന് പിന്നാലെയാണ് സിസ തോമസ് പരാതിയുമായി പോലീസിനെ സമീപിച്ചത്.