Connect with us

Kerala

ഉരുൾപൊട്ടൽ പുനരധിവാസം; ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ 242 പേര്‍: പട്ടികയ്ക്ക് അംഗീകാരം

ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ്.

Published

|

Last Updated

തിരുവനന്തപുരം | മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയുടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം.കല്‍പറ്റയിലും നെടുമ്പാലയിലുമായാണ് ടൗണ്‍ഷിപ്പ് ഒരുക്കുന്നത്.ആദ്യഘട്ട പട്ടികയില്‍ 242 പേര്‍ ഉള്‍പ്പെട്ടു.ചൂരല്‍മല വാര്‍ഡിലെ 108 പേരും, അട്ടമല വാര്‍ഡിലെ 51 പേരും മുണ്ടക്കൈ വാര്‍ഡില്‍ 83 പേരാണ് ഗുണഭോക്താക്കള്‍.കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്.

ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ്.രണ്ടാംഘട്ടത്തില്‍ ദുരന്ത മേഖലയിലെ നാശനഷ്ടം സംഭവിക്കാത്ത വീടുകള്‍, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകള്‍, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകള്‍ എന്നിവ ഉള്‍പ്പെടുത്തും.

അന്തിമ ലിസ്റ്റില്‍ പരാതികളുണ്ടെങ്കില്‍ അവ സംസ്ഥാന ദുരന്ത നിവാര വകുപ്പില്‍ സമര്‍പ്പിക്കാനാണ് ഡിഡിഎംഎ ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കലക്ടര്‍ മേഘശ്രീ ഐഎഎസ് അറിയിച്ചത്.

---- facebook comment plugin here -----

Latest