Kerala
കവടിയാറിലെ ഭൂമി തട്ടിപ്പ്; ഡിസിസി അംഗം അനന്തപുരി മണികണ്ഠന്‍ പിടിയില്‍
തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ മണികണ്ഠനെന്ന് പോലീസ്

തിരുവനന്തപുരം|തിരുവനന്തപുരം കവടിയാറിലെ ഭൂമി തട്ടിപ്പ് കേസില്‍ ഡിസിസി അംഗമായ അനന്തപുരി മണികണ്ഠന്‍ പിടിയില്‍. ബെംഗളുരിവില്‍ നിന്ന് തിരുവനന്തപുരം മ്യൂസിയം പോലീസാണ് മണികണ്ഠനെ പിടികൂടിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ മണികണ്ഠനാണെന്നാണ് പോലീസ് പറയുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോക്ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്റ് സ്ഥലവും വ്യാജരേഖകള്‍ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്.
കേസില്‍ രണ്ടു പേരെയും കൂടി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് മണികണ്ഠനെക്കുറിച്ച് വിവരം ലഭിക്കുന്നത്. കേസില്‍ അറസ്റ്റിലായ വസന്ത എന്ന സ്ത്രീയ്ക്ക് അമേരിക്കയിലെ ഡോക്ടറുമായി മുഖസാദൃശ്യമുണ്ടായിരുന്നു. ഇവരെ മുന്‍നിര്‍ത്തിയാണ് തട്ടിപ്പ് നടന്നത്. ഈ നീക്കത്തിന്റെ ആസൂത്രകന്‍ മണികണ്ഠനാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.