Connect with us

National

ഭൂമി തട്ടിപ്പ് കേസ്: തേജസ്വി യാദവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

തേജസ്വിയുടെ മാതാപിതാക്കളായ റാബ്റി ദേവിയേയും ലാലു പ്രസാദിനെയും സിബിഐ ചോദ്യം ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഭൂമി തട്ടിപ്പ് കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കേസില്‍ തേജസ്വിയുടെ മാതാപിതാക്കളായ റാബ്റി ദേവിയേയും ലാലു പ്രസാദിനെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ റെയ്ഡ്.

ഡല്‍ഹി, എന്‍സിആര്‍, ബിഹാര്‍ എന്നിവിടങ്ങളിലായി 15 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. ലാലുപ്രസാദിന്റെ മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ പണ്ടാര പാര്‍ക്കിലെ വസതിയില്‍ വച്ചാണ് ലാലുവിനെ ചോദ്യം ചെയ്തത്. ഇത്തരം കാര്യങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ തുടരുമെന്നും തേജസ്വി വ്യക്തമാക്കി.

 

 

Latest