Connect with us

ashish mishra

ലഖിംപൂര്‍ഖേരി കൂട്ടക്കൊല: കേന്ദ്ര മന്ത്രിയുടെ മകന്‍ വീണ്ടും ജയിലില്‍

സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പോലീസിന് മുമ്പാകെ കീഴടങ്ങിയത്.

Published

|

Last Updated

ലക്‌നോ | ലഖിംപൂര്‍ഖേരിയില്‍ പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ വീണ്ടും ജയിലില്‍. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പോലീസിന് മുമ്പാകെ കീഴടങ്ങിയത്. ഇയാളെ ലഖിംപൂര്‍ ജയിലില്‍ അടച്ചു.

കര്‍ഷക പ്രക്ഷോഭ കാലത്താണ് ലഖിംപൂരില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന കര്‍ഷകരുടെ നേര്‍ക്ക് ആശിഷ് മിശ്ര വാഹനമോടിച്ചുകയറ്റിയത്. സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ഘട്ടത്തില്‍ ഫെബ്രുവരിയിലാണ് ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, സുപ്രീം കോടതി ജാമ്യം റദ്ദാക്കി.