Lakshadweep
'യാത്രാക്കപ്പലുകളുടെ അഭാവം ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം തന്നെ റദ്ദ് ചെയ്യുന്നു'
ഏഴ് കപ്പലുകളും അനേകം ഹൈസ്പീഡ് വെസ്സലുകളും പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് രണ്ട് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.

യാത്രാക്കപ്പലുകളുടെ അഭാവം മൂലം ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം തന്നെ റദ്ദ് ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് സി പി എം രാജ്യസഭ എം പി. ഡോ. വി ശിവദാസൻ ഫേസ്ബുക്കിൽ കുറിച്ചു. ഏഴ് കപ്പലുകളും അനേകം ഹൈസ്പീഡ് വെസ്സലുകളും പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് രണ്ട് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ബേപ്പൂരിലേക്കും കോഴിക്കോടും വരെ 150 യാത്രക്കാരെ വരെ എത്തിക്കാൻ ശേഷി ഉണ്ടായിരുന്ന ഹൈസ്പീഡ് വെസ്സലുകൾ ഇപ്പോൾ സർവീസ് നടത്തുന്നില്ല. മൺസൂൺ സമയത്ത്, കടൽ വളരെ പ്രക്ഷുബ്ധമായതിനാൽ എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ കപ്പലുകൾക്ക് മാത്രമേ സർവീസ് നടത്താനാകൂ. എന്നാൽ 700 പേർക്ക് യാത്ര ചെയ്യാവുന്ന പ്രധാന കപ്പലായ എം വി കവരത്തി കഴിഞ്ഞ ആറ് മാസമായി ഡോക്കിലാണ്. എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന കപ്പലുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുകയും ഏറ്റവും വലിയ ശേഷിയുള്ള കപ്പലായ എം വി കവരത്തിയുടെ സർവീസ് ഉടൻ ആരംഭിക്കുകയും വേണം. കേന്ദ്രം സർക്കാർ വളരെ പെട്ടെന്ന് ഈ സാഹചര്യത്തിൽ ഇടപെടുകയും അടിയന്തിരമായി സർവീസ് തുടങ്ങുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഒരു മനുഷ്യാവകാശപ്രശ്നമായി മാറുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ദുരിതം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാക്ക് കത്തയച്ചുവെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
ലക്ഷദ്വീപിലെ ജനതയുടെ ജീവൻ കൊണ്ട് പന്താടരുത്.
എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന കപ്പലുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുകയും ഏറ്റവും വലിയ ശേഷിയുള്ള കപ്പലായ എംവി കവരത്തിയുടെ സർവീസ് ഉടൻ ആരംഭിക്കുകയും വേണം. യൂണിയൻ സർക്കാർ വളരെ പെട്ടെന്ന് ഈ സാഹചര്യത്തിൽ ഇടപെടുകയും അടിയന്തിരമായി സർവീസ് തുടങ്ങുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഒരു മനുഷ്യാവകാശപ്രശ്നമായി മാറുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ദുരിതം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.