Connect with us

Kerala

കുന്നംകുളം അപകടം; സ്വിഫ്റ്റ് ബസ്, പിക്കപ്പ് വാന്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു

Published

|

Last Updated

തൃശൂര്‍ | കുന്നംകുളം അപകടത്തില്‍ തമിഴ്‌നാട് സ്വദേശി പരസ്വാമിയുടെ മരണ കാരണം സ്വിഫ്റ്റ് ബസിന്റെ ടയര്‍ കയറിയിറങ്ങിയതാണെന്ന് പോലീസ് വ്യക്തമാക്കി. പരസ്വാമിയുടെ അരക്കു താഴെ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. യാത്രക്കാരനെ ആദ്യം ഇടിച്ചിട്ട പിക്കപ്പ് വാന്‍ ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കും. അതിനു ശേഷമാകും മറ്റു നടപടികളിലേക്ക് കടക്കുക.

കെ-സ്വിഫ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്വിഫ്റ്റ് ബസിന്റെയും പിക്കപ്പ് വാനിന്റെയും ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്. ഡ്രൈവര്‍മാരെ വിശദമായി ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു.

 

---- facebook comment plugin here -----

Latest