Connect with us

Kerala

മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് വീടൊരുക്കി കുടുംബശ്രീ

ആദ്യ വീടിന്റെ കൈമാറ്റം പ്രമോദ് നാരായണ്‍ എം എല്‍ എയും ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ചേര്‍ന്ന് നിര്‍വഹിച്ചു

Published

|

Last Updated

പത്തനംതിട്ട |  കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ റാന്നി വനമേഖയുടെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന നാടോടികളായ മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് പരിശീലനം നല്‍കി പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ കൈമാറ്റം പ്രമോദ് നാരായണ്‍ എം എല്‍ എയും ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ചേര്‍ന്ന് നിര്‍വഹിച്ചു. സ്ഥിരമായി ഒരു ആവാസ കേന്ദ്രം ഉണ്ടാകണമെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് പരമ്പരാഗതവും പ്രകൃതി സൗഹൃദവുമായ വീട് നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചത്.

ഈ സാമ്പത്തിക വര്‍ഷം പരിശീലനം നല്‍കി പൂര്‍ത്തീകരിക്കുന്ന അഞ്ചു വീടുകളില്‍ ആദ്യത്തെ വീടാണ് പെരുനാട് ഗ്രാമപഞ്ചായത്തിലെ ളാഹ മഞ്ഞത്തോടില്‍ അമ്പിളിയുടെ കുടുംബത്തിന് കൈമാറിയത്. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു.

---- facebook comment plugin here -----

Latest