Connect with us

Kerala

കോഴിക്കോട് വയനാട് തുരങ്കപാത; ആദ്യ സ്‌ഫോടനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

വനമേഖലയിലൂടെയുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന ഈ തുരങ്കപാത സംസ്ഥാനത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ്.

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് വയനാട് തുരങ്കപാത പദ്ധതിക്ക് നിര്‍ണായക തുടക്കമായി.വയനാടിനെയും കോഴിക്കോടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയുടെ പാറ പൊട്ടിക്കലിന്റെ ഭാഗമായുള്ള ആദ്യ സ്‌ഫോടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മറിപ്പുഴയില്‍ നിര്‍വഹിച്ചു.

കഴിഞ്ഞ ദിവസമാണ് വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭിച്ചത്. ആനയ്ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് ലഭിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.

കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നമായ ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോട്, വയനാട് ജില്ലകള്‍ തമ്മിലുള്ള യാത്രാദൂരം ഗണ്യമായി കുറയും. 8.735 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കപാതയാണ് ഇവിടെ നിര്‍മ്മിക്കുന്നത്.പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. വനമേഖലയിലൂടെയുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന ഈ തുരങ്കപാത സംസ്ഥാനത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ്.

 

Latest