Connect with us

Business

രണ്ട് പുതിയ ബ്രാന്റുകളുമായി ഫാമിലി വെഡിം​ഗ് സെന്റർ

ഏറ്റവും പുതിയ ബ്രാന്റുകളായ എഫ് ലൂം ദോത്തിയും ആയിശു ബി ഷാളും ഔദ്യോ​ഗികമായി പുറത്തിറക്കി.

Published

|

Last Updated

കണ്ണൂര്‍|ഫാമിലി വെഡിം​ഗ് സെന്ററിന്റെ ഏറ്റവും പുതിയ ബ്രാന്റുകളായ എഫ് ലൂം ദോത്തിയും ആയിശു ബി ഷാളും ഔദ്യോ​ഗികമായി പുറത്തിറക്കി. ഫാമിലി വെഡിം​ഗ് സെന്റർ ചെയർമാൻ കല്ലിൽ ഇമ്പിച്ചി അഹ്മദ്, മാനേജിം​ഗ് ഡയറക്ടർമാരായ അബ്ദുൽബാരി, അബ്ദുസലാം എന്നിവർ ചേർന്ന് ഒഫീഷ്യൽ ലോഞ്ച് നിർവഹിച്ചു. കണ്ണൂർ ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ ജനറൽ മാനേജർ റിയാഖത്ത്, പർച്ചേസിം​ഗ് മാനേജർ നിഷാദ്, സിയാദ് എന്നിവർ പങ്കെടുത്തു.

നൂതനമായ നെയ്ത്ത് സാങ്കേതികതകൾ ഉപയോ​ഗപ്പെടുത്തിയാണ് എഫ് ലൂം ദോത്തികൾ നിർമിക്കുന്നത്. മികച്ച ​ഗുണനിലവാരമുള്ള ആയിശു ബി ഷാളുകളും വിവിധ ഡിസെെനുകളിൽ ലഭ്യമാണ്. ഫാമിലിയിലെ വസ്ത്രങ്ങളുടെ ഐഡന്റിന്റി അതിന്റെ സ്വന്തം ബ്രാൻഡുകളാണ്. മറ്റെവിടെയും ലഭിക്കാത്ത സൽവാർ, കുർത്തി, വെസ്റ്റേൺ ടോപ്, ​ഗേൾസ് ടോപ്സ് ബ്രാന്റുകൾ ഫാമിലിയുടെ മാത്രം എക്സ്ക്ലൂസീവ് കലക്ഷനാണ്.

ലൂണ ബെല്ല, സഫേൽ, ലൂമി, ഇഷിക, ദിവാനി, ഇഷ്വാനി എന്നീ സൽവാർ ബ്രാന്റുകളും റുഷിക, യാലി, രം​ഗ്രിത്രി, കർവിക്യൂ, എർഷ് എന്നീ കുർത്തി ബ്രാന്റുകളും കുറഞ്ഞ കാലത്തിനുള്ളിൽ വൻജനപ്രീതിയാണ് കെെവരിച്ചത്. അർബൻ ​ഗ്രേ, ബക്ക, പോപ് ജൂനിയർ, ബെയ്മൻ എന്നീ ബ്രാന്റുകൾക്കും ആരാധകർ ഏറെയുണ്ട്.

 

 

Latest