Connect with us

National

അസമിലെ വിമാനാപകടം; രണ്ട് വ്യോമസേനാ പൈലറ്റുമാര്‍ മരിച്ചു

ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനം, പറന്നുയര്‍ന്ന ഉടന്‍ തന്നെ കാണാതാവുകയായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  അസമിലെ കാര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഇന്നലെ രാത്രി തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു.സ്‌ക്വാഡ്രണ്‍ ലീഡര്‍ അനൂജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പൂര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

‘ഇന്ത്യന്‍ വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു, ഈ ദുഃഖസമയത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു-‘ വ്യോമസേന എക്‌സില്‍ കുറിച്ചു.

ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനം, പറന്നുയര്‍ന്ന ഉടന്‍ തന്നെ കാണാതാവുകയായിരുന്നു. തകര്‍ന്നുവീണ സ്ഥലത്തുനിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയാണ് ഈ ബേസ് സ്ഥിതി ചെയ്യുന്നത്.ഇന്നലെ രാത്രി 7:42-ഓടെയാണ് റഷ്യന്‍ നിര്‍മ്മിത വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്.

 

രണ്ട് സീറ്റുകളുള്ള, ബഹുമുഖ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയ് . റഷ്യന്‍ കമ്പനിയായ സുഖോയ് വികസിപ്പിച്ച ഈ വിമാനം നിലവില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ആണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായി നിര്‍മ്മിക്കുന്നത്.

 

Latest