Kerala
കോഴിക്കോട് മകന്റെ അടിയേറ്റ് പിതാവ് മരിച്ചു
മക്കിനിയാട്ട് സ്വദേശി ശശിധരന്‍ ആണ് മരിച്ചത്
കോഴിക്കോട്| കോഴിക്കോട് മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂരിലാണ് സംഭവം. മക്കിനിയാട്ട് സ്വദേശി ശശിധരന്‍ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. മകന്‍ അഭിരാമിനെ (29) പോലീസ് കസ്റ്റഡിയിലെടുത്തു.
അഭിരാം ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. വീട്ടിലിരുന്ന് സ്ഥിരം മദ്യപിക്കുന്ന പതിവ് അഭിരാമിനുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതേച്ചൊല്ലി വീട്ടില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം രാത്രി മദ്യപാനത്തെച്ചൊല്ലിവഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് പട്ടിക കഷണം ഉപയോഗിച്ച് ശശിധരന്റെ തലയ്ക്ക് മകന്‍ അടിക്കുകയായിരുന്നു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights:
A 64-year-old man named Sasidharan was beaten to death by his 29-year-old son Abhiram in Kuttikattoor, Kozhikode. Police reported that the dispute arose over the son’s severe alcohol and drug addiction. Abhiram hit his father on the head with a wooden plank, leading to his tragic demise.

