Connect with us

Kerala

കോഴിക്കോട് ജില്ലാ പഞ്ചായത്ത്: എല്‍ ഡി എഫിന് 24 സ്ഥാനാര്‍ഥികളായി

28 ഡിവിഷനുകളില്‍ 24 ഇടത്തെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

Published

|

Last Updated

കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 28 ഡിവിഷനുകളില്‍ 24 ഇടത്തെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

എടച്ചേരി, നാദാപുരം, കായക്കൊടി, മൊകേരി, പേരാമ്പ്ര, പനങ്ങാട്, താമരശ്ശേരി, കാരശ്ശേരി, ചാത്തമംഗലം, പന്തീരാങ്കാവ്, കക്കോടി, ബാലുശ്ശേരി, കാക്കൂര്‍, അത്തോളി, മണിയൂര്‍, ചോറോട് എന്നീ 16 ഡിവിഷനുകളിലാണ് സി പി എം മത്സരിക്കുന്നത്. മേപ്പയ്യൂര്‍, പുതുപ്പാടി, കടലുണ്ടി, ചേളന്നൂര്‍ ഡിവിഷനുകളില്‍ സിപി ഐ മത്സരിക്കും. അഴിയൂര്‍, നരിക്കുനി, അരിക്കുളം, പയ്യോളി അങ്ങാടി എന്നീ ഡിവിഷനുകളിലാണ് ആര്‍ ജെ ഡി മത്സരിക്കുക. ഉള്ള്യേരിയില്‍ എന്‍ സി പിയും കോടഞ്ചേരിയില്‍ കേരള കോണ്‍ഗ്രസ്സ് എമ്മും ഓമശ്ശേരിയില്‍ ജനതാദള്‍ എസും കുന്ദമംഗലത്ത് ഐ എന്‍ എല്ലും സ്ഥാനാര്‍ഥികളെ നിര്‍ത്തും.

ജില്ലാ സെക്രട്ടേറിയറ്റംഗം കെ കെ ദിനേശന്‍, എസ് എഫ് ഐ കേന്ദ്രകമ്മിറ്റി അംഗം പി താജുദ്ദീന്‍, സംസ്ഥാന കമ്മിറ്റി അംഗം സയ്യിദ് മുഹമ്മദ് സ്വാദിഖ് തങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് സി പി എം സ്ഥാനാര്‍ഥി പട്ടിക. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ കെ ബാലന്‍ മാസ്റ്ററും മത്സര രംഗത്തുണ്ട്.

എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍

കെ സുബിന (എടച്ചേരി), പി താജുദ്ദീന്‍ (നാദാപുരം), രാധിക ചിറയില്‍ (കായക്കൊടി), സി എം യശോദ (മൊകേരി), ഡോ. കെ കെ ഹനീഫ (പേരാമ്പ്ര), കെ കെ ബാലന്‍ മാസ്റ്റര്‍ (മേപ്പയ്യൂര്‍), അനിത ടീച്ചര്‍ കുന്നത്ത് (ഉള്ള്യേരി), കെ കെ ശോഭ ടീച്ചര്‍ (പനങ്ങാട്), എ എസ് സുബീഷ് (പുതുപ്പാടി), സയ്യിദ് മുഹമ്മദ് സാദിഖ് തങ്ങള്‍ (താമരശ്ശേരി), ജിഷ ജോര്‍ജ് (കോടഞ്ചേരി), നാസര്‍ കൊളായി (കാരശ്ശേരി), സക്കീന ഓമശ്ശേരി (ഓമശ്ശേരി), ടി കെ മുരളീധരന്‍ (ചാത്തമംഗലം), അഡ്വ. പി ശാരുതി (പന്തീരാങ്കാവ്), അഞ്ജിത ഷനൂപ് (കടലുണ്ടി), അഡ്വ. കെ റഹിയാനത്ത് (കുന്ദമംഗലം), കെ മഞ്ജുള (കക്കോടി), അശ്റഫ് കുരുവട്ടൂര്‍ (ചേളന്നൂര്‍), പി കെ ബാബു (ബാലുശ്ശേരി), ഇ അനൂപ് (കാക്കൂര്‍), എ കെ മണി മാസ്റ്റര്‍ (അത്തോളി), കെ കെ ദീനേശന്‍ (മണിയൂര്‍), എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ (ചോറോട്). അഴിയൂര്‍, നരിക്കുനി, അരിക്കുളം, പയ്യോളി അങ്ങാടി ഡിവിഷനുകളിലാണ് ആര്‍ ജെ ഡി മത്സരിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ സി പി എം, സി പി ഐ ജില്ലാ സെക്രട്ടറിമാരായ എം മെഹബൂബ്, അഡ്വ. പി ഗവാസ്, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, ഐ എല്‍ എല്‍ സംസ്ഥാന പ്രസിഡന്റ് അഹ്്മദ് ദേവര്‍കോവില്‍ എം എല്‍ എ പങ്കെടുത്തു.

 

 

Latest