Connect with us

covid

കൊവാക്‌സിന്‍ അംഗീകരിക്കല്‍: ഡബ്ല്യൂ എച്ച് ഒ തീരുമാനം ഇന്ന്

കൊവാക്സിന്റെ ഒന്നു മുതല്‍ മൂന്ന് വരെയുള്ള പരീക്ഷണ വിവരങ്ങള്‍ പരിശോധിക്കും

Published

|

Last Updated

ജനീവ|  ഭാരത് ബയോടെക് വികസിപ്പിച്ച് ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്ത കൊവിഡ് വാക്‌സിനായ കൊവാക്സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന ഇന്ന് തീരുമാനമെടുക്കും. ഉച്ചക്ക് ചേരുന്ന ലോകാരോഗ്യ സംഘടനാ വിദഗ്ധ സമിതി യോഗത്തിലാണ് തീരുമാനമുണ്ടാകുക. കൊവാക്സിന്റെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കും. വിദഗ്ധ സമിതി നിലപാട് അനുകൂലമായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊവാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും.

കൊവാക്‌സിന്‍ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനക്ക് സമര്‍പ്പിച്ചിരുന്നു. ഡബ്ല്യു എച്ച് ഒയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്‌സിന്‍ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ ഇടംപിടിക്കും. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കൊവാക്‌സിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.