Connect with us

National

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരി; കശ്മീരിൽ താപനില 21 ഡിഗ്രി കടന്നു

ഇതിന് മുൻപ് 1940 ലും 2016 ലും രേഖപ്പെടുത്തിയ 20 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡാണ് ഇതോടെ ഭേദിക്കപ്പെട്ടത്.

Published

|

Last Updated

ശ്രീനഗർ | കശ്മീർ താഴ്വരയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫെബ്രുവരി താപനില രേഖപ്പെടുത്തി. ഇന്ന് 21 ഡിഗ്രി സെൽഷ്യസാണ് മേഖലയിൽ അനുഭവപ്പെട്ട ചൂട്. ശ്രീനഗറിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 11 ഡിഗ്രിയിലധികം ചൂട് വർധിച്ചതോടെയാണ് ഇത് റെക്കോർഡ് ഉയരത്തിൽ എത്തിയത്. ഇതിന് മുൻപ് 1940 ലും 2016 ലും രേഖപ്പെടുത്തിയ 20 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡാണ് ഇതോടെ ഭേദിക്കപ്പെട്ടത്. ഗുൽമാർഗ് ഉൾപ്പെടെയുള്ള ഹിൽ സ്റ്റേഷനുകളിലും അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്.

സാധാരണയായി ഈ സമയത്ത് 2 ഡിഗ്രി സെൽഷ്യസ് ചൂട് മാത്രം അനുഭവപ്പെടാറുള്ള ഗുൽമാർഗിൽ ഇന്ന് 11.5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ മുഖ്താർ അഹമ്മദ് വ്യക്തമാക്കി. ഈ മാസം അവസാനം വരെ മഴയ്ക്ക് സാധ്യതയില്ലെന്നും ഫെബ്രുവരി മാസത്തിൽ കാര്യമായ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടായിട്ടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏപ്രിൽ പകുതിയോടെ അനുഭവപ്പെടേണ്ട താപനിലയാണ് ഇപ്പോൾ കശ്മീരിൽ തുടരുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഠിനമായ തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകേണ്ട സമയത്തെ ഈ മാറ്റം കർഷകരിലും പരിസ്ഥിതി പ്രവർത്തകരിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

---- facebook comment plugin here -----

Latest