Connect with us

Malappuram

കോട്ടൂര്‍ മസാലിക് സനദ് ദാന ജല്‍സ സമാപിച്ചു

വൈകിട്ട് ഏഴിന് നടന്ന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൊന്മള മുഹ്യിദ്ദീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.

Published

|

Last Updated

കോട്ടക്കല്‍ | മത വൈജ്ഞാനിക അധ്യാപനരംഗത്ത് ആറര പതിറ്റാണ്ട് കാലം സജീവ സാന്നിധ്യമായ സമസ്ത ട്രഷറര്‍ താജുല്‍ മുഹഖിഖീന്‍ കുഞ്ഞമ്മു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കോട്ടൂര്‍ മസാലിക് സനദ് ദാന ജല്‍സ സമാപിച്ചു. വൈകിട്ട് ഏഴിന് നടന്ന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൊന്മള മുഹ്യിദ്ദീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തി. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. ഉപരിപഠനം പൂര്‍ത്തിയാക്കിയ 85 യുവപണ്ഡിതര്‍ക്കുള്ള ബിരുദദാനം മസാലിക് പ്രിന്‍സിപ്പല്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.

സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അലവി സഖാഫി കൊളത്തൂര്‍, സില്‍വാന്‍ സൈദാലിക്കുട്ടി ഹാജി, എന്‍ എം ബാപ്പുട്ടി മുസ്‌ലിയാര്‍, വാവൂര്‍ സുലൈമാന്‍ മുസ്‌ലിയാര്‍, തെയ്യാല ശംസുദ്ദീന്‍ മുസ്‌ലിയാര്‍, പാണ്ടിക്കാട് യഹ്യ സഖാഫി, അബൂബക്കര്‍ മിസ്ബാഹി പട്ടാമ്പി, മുഹമ്മദ് ഫൈസി പത്തായക്കല്ല് സംബന്ധിച്ചു. റൂഹുസ്സാദാത്ത് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ഹൈദ്രൂസ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍ സമാപന പ്രാര്‍ഥന നടത്തി. അബ്ദുല്ലത്തീഫ് ഫാളിലി ചെട്ടിപ്പടി സ്വാഗതവും അബ്ദുല്ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു.

രാവിലെ എട്ടിന് കോട്ടൂര്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ ഇജാസത്ത് നല്‍കലും സ്ഥാനവസ്ത്ര വിതരണവും നടന്നു. തുടര്‍ന്ന് ബാച്ച് സംഗമങ്ങള്‍, ഫാമിലി അസംബ്ലി, മസാലിക് മെയിന്‍ ഓഫീസ് ഉദ്ഘാടനം എന്നിവ നടന്നു.

വൈകിട്ട് നാലിന് നടന്ന ഫാളിലി ഗ്രാന്‍ഡ് സമ്മിറ്റ് പൊന്മള മുഹ്യിദ്ദീന്‍കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. ഐഫാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കമാല്‍ ഫാളിലി ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. ഹാഫിള് സ്വദിഖലി ഫാളിലി ഗൂഡല്ലൂര്‍ ആമുഖഭാഷണം നിര്‍വഹിച്ചു. എസ് എസ് എഫ് മുന്‍ പ്രസിഡന്റ് നിസാമുദ്ദീന്‍ ഫാളിലി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അലി അബ്ബാസ് തങ്ങള്‍, മുഹ്‌യിദ്ദീന്‍ ഫാളിലി കണ്ണൂര്‍, റഊഫ് ഫാളിലി, ഹാഫിള് മജീദ് ഫാളിലി മംഗലാപുരം, നാസര്‍ ഫാളിലി കുറുകത്താണി പ്രസംഗിച്ചു. ജുനൈദ് ഫാളിലി ഫാറൂഖ് കോളജ് സ്വാഗതവും മന്‍സൂര്‍ ഫാളിലി നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest