Connect with us

Kerala

സംസ്ഥാനത്ത് ഏറ്റവും അധികം വേനല്‍ മഴ ലഭിച്ചത് കോന്നിയില്‍

കൂടുതൽ മഴ ലഭിച്ച ജില്ല പത്തനംതിട്ട

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് ഏറ്റവുമധികം വേനല്‍മഴ ലഭിച്ചത് ജില്ലയിലെ കോന്നി താലൂക്കിലെ മണ്ണീറയില്‍. മാര്‍ച്ച് ഒന്ന് മുതല്‍ 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥനത്തെ മറ്റ് ജില്ലകളിലും ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളിലും ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.

കഴിഞ്ഞ നാല് ദിവസങ്ങളിലായി 34.6 മില്ലീമീറ്റര്‍ വേനല്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. 30.8 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 4  ശതമാനം അധിക വേനല്‍മഴ പത്തനംതിട്ട ജില്ലയില്‍ ലഭിച്ചിട്ടുണ്ട്.

Latest