Connect with us

mm mani @media

കോടിയേരിയുടെ തിരിച്ചെത്തല്‍ പാര്‍ട്ടിക്ക് ഊര്‍ജം പകരും: എം എം മണി

അവധിയെടുത്തയാള്‍ തിരിച്ചെത്തുന്നത് പാര്‍ട്ടിയിലെ സ്വാഭാവിക നടപടി

Published

|

Last Updated

തിരുവനന്തപുരം | ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയതില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവ് എം എം മണി. കോടിയേരിയുടെ തിരിച്ചുവര് പാര്‍ട്ടിക്ക് ഊര്‍ജം പകരുമെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ മണി പറഞ്ഞു.

ആരോഗ്യകാരണങ്ങളാലായിരുന്നു നേരത്തെ കോടിയേരി മാറി നിന്നത്. നേതാക്കള്‍ ഇത്തരത്തില്‍ അവധിയെടുക്കാറുള്ളത് പാര്‍ട്ടിയില്‍ പതിവുള്ളതാണ്. പാര്‍ട്ടിയിലെ സ്വാഭാവിക നടപടിയാണിത്. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനാലാണ് അദ്ദേഹം തിരികെയെത്തിയതെന്നും മണി പറഞ്ഞു.

 

 

 

Latest