Connect with us

Health

അറിയാം രക്ത ഗ്രൂപ്പുകള്‍ക്ക് അനുസൃതമായ ആഹാരങ്ങള്‍

ഗ്രൂപ്പ് ബിയില്‍ പെട്ട ആളുകള്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും എന്നാണ് പറയുന്നത്. ഇവര്‍ക്ക് ഇടയ്ക്കിടെ ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്.

Published

|

Last Updated

നിങ്ങളില്‍ പലരും പല ഗ്രൂപ്പില്‍ പെട്ടവരാവാം രക്തത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഓരോ രക്ത ഗ്രൂപ്പില്‍ പെട്ടവര്‍ക്കും കഴിക്കാവുന്ന ഭക്ഷണങ്ങളുണ്ടെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ. ചില ഗ്രൂപ്പുകാര്‍ക്ക് ഏറ്റവും കൂടുതല്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഉണ്ട് അത് ഏതൊക്കെയെന്ന് നോക്കാം.

ഗ്രൂപ്പ് എയില്‍ പെട്ട രക്തം ഉള്ളവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്. ആപ്പിള്‍ ഈത്തപ്പഴം, പ്രോട്ടീനുകള്‍, പച്ചക്കറികള്‍ എന്നിവയാണ് നിര്‍ബന്ധമായും കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്.

ഗ്രൂപ്പ് ബിയില്‍ പെട്ട ആളുകള്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും എന്നാണ് പറയുന്നത്. ഇവര്‍ക്ക് ഇടയ്ക്കിടെ ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്. മത്സ്യവിഭവങ്ങള്‍ക്ക് ഭക്ഷണശൈലിയില്‍ പ്രാധാന്യം നല്‍കണം. മാത്രമല്ല ഇവര്‍ കാപ്പിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതും നല്ലതാണ്.

ഇനി ഗ്രൂപ്പ് ഓയില്‍ പെട്ടവരുടെ കാര്യമാണ്. എളുപ്പത്തില്‍ ദഹിക്കേണ്ട ഭക്ഷണമാണ് ഇത്തരക്കാര്‍ കഴിക്കേണ്ടത്. ഈ ഗ്രൂപ്പുകാര്‍ക്ക് ദഹന പ്രശ്‌നം കൂടുതലുള്ളതിനാല്‍ ആണിത്.
ചിക്കനും മുട്ടയും മട്ടനും പയറുവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പാലും പാലുല്‍പന്നങ്ങളും ധാരാളം കഴിക്കാനും ശ്രദ്ധിക്കണം.

എബി ഗ്രൂപ്പില്‍ പെട്ടവര്‍ പ്രധാനമായും പാലുല്‍പന്നങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. മാത്രമല്ല മദ്യം പൂര്‍ണമായും ഉപേക്ഷിക്കുകയും വേണം.

ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങള്‍ക്ക് ഏതെങ്കിലും ഒഴിവാക്കേണ്ടത് ആയിട്ടുള്ള ഭക്ഷണങ്ങള്‍ ഉണ്ടെങ്കിലോ, അലര്‍ജി ഉണ്ടെങ്കിലോ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ട് വേണം ഭക്ഷണം തിരഞ്ഞെടുക്കാന്‍.