Connect with us

Kerala

കെ എം എസ് സി എല്‍ ഇടപാട് സുതാര്യം, കണക്കുകള്‍ കൃത്യം: കെ കെ ശൈലജ

പ്രതിപക്ഷ ആരോപണത്തെ ഭയമില്ല. വിപണിയില്‍ പി പി ഇ കിറ്റ് ലഭ്യമാകാതിരുന്ന സമയത്താണ് 1,500 രൂപക്ക് ഓര്‍ഡര്‍ നല്‍കിയത്. വില കുറഞ്ഞപ്പോള്‍ 30,000 കിറ്റുകളുടെ ഓര്‍ഡര്‍ റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് ഒന്നാം ഘട്ടത്തില്‍ പി പി ഇ കിറ്റുകള്‍ വാങ്ങിയ കെ എം എസ് സി എല്‍ ഇടപാട് സുതാര്യമെന്ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കണക്കുകള്‍ കൃത്യമാണ്. അതിനാല്‍ത്തന്നെ പ്രതിപക്ഷ ആരോപണത്തെ ഭയമില്ല. വിപണിയില്‍ പി പി ഇ കിറ്റ് ലഭ്യമാകാതിരുന്ന സമയത്താണ് 1,500 രൂപക്ക് ഓര്‍ഡര്‍ നല്‍കിയത്. വില കുറഞ്ഞപ്പോള്‍ 30,000 കിറ്റുകളുടെ ഓര്‍ഡര്‍ റദ്ദാക്കിയെന്നും ശൈലജ പറഞ്ഞു.

കൊവിഡ് പി പി ഇ കിറ്റുകള്‍ മൂന്നിരട്ടി വിലക്ക് വാങ്ങിയെന്ന പരാതിയില്‍ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്ക് ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു. കെ എം എസ് സി എല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരുടെ പരാതിയിലാണ് നടപടി.

 

Latest