Kerala
കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; അറസ്റ്റിലായ കെ എം ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഇന്നലെ ഷാജഹാനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം | സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണത്തില്‍ അറസ്റ്റിലായ യുട്യൂബര്‍ കെ എം ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായ ഷാജഹാന്‍ നിലവില്‍ ആലുവ സൈബര്‍ ക്രൈം സ്‌റ്റേഷനിലാണ്. തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഇന്നലെ ഷാജഹാനെ അറസ്റ്റ് ചെയ്തത്.
വൈദ്യപരിശോധനയടക്കമുള്ള നടപടികള്‍ കൊച്ചിയിലാണ് നടക്കുക.കേസില്‍ ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു
. രണ്ട് ദിവസം മുന്‍പ് കെജെ ഷൈനിന്റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാന്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ പേരില്‍ ഷൈന്‍ നല്‍കിയ പുതിയ പരാതിയിലാണ് അറസ്റ്റ്
---- facebook comment plugin here -----