Connect with us

National

കേന്ദ്രം കാണിക്കുന്നത് കടുത്ത വിവേചനമെന്ന് കെ കെ ശൈലജ

സംസ്ഥാനങ്ങളെ ദുര്‍ബലമാക്കി കേന്ദ്രസര്‍ക്കാറിന് നിലനില്‍ക്കാനാവില്ല

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രക്ക് വിദേശ ഫണ്ട് വാങ്ങാന്‍ അനുമതി നല്‍കിയത് ബി ജെ പിയുടെ സ്വജനപക്ഷപാതമാണെന്ന് കെ കെ ശൈലജ. കടുത്ത വിവേചനമാണ് കേന്ദ്രം കാണിക്കുന്നത്. സംസ്ഥാനങ്ങളെ ദുര്‍ബലമാക്കി കേന്ദ്രസര്‍ക്കാറിന് നിലനില്‍ക്കാനാവില്ല. പ്രളയ സമയത്ത് കേന്ദ്രം സഹായം ചെയ്തില്ലെന്നും അവര്‍ പറഞ്ഞു.

കേരളത്തില്‍ സഹായത്തിന് എത്തിയ നേവി ഹെലികോപ്റ്ററിന് പോലും പണം ചോദിച്ചു. പണം വാഗ്ദാനം ചെയ്തവരില്‍ നിന്ന് വാങ്ങാന്‍ അനുവദിച്ചില്ല. പണം വാങ്ങാന്‍ കേന്ദ്രം അനുവദിച്ചെങ്കില്‍ നഷ്ടപ്പെട്ട പല സ്ഥലങ്ങളും വീണ്ടെടുക്കുവാന്‍ ആകുമായിരുന്നു. കേന്ദ്രം നിര്‍ദയ സമീപനമാണ് കേരളത്തോട് കാട്ടിയത്. എന്നാല്‍, പലരുടെയും സംഭാവനകളിലൂടെ കേരളം അതിനെ ശക്തമായി നേരിട്ടുവെന്നും അവര്‍ പറഞ്ഞു.

വയനാട്ടിലും സമാനമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് സര്‍ക്കാറിന് ധാരാളം മിഷനറീസ് ഉണ്ട്. അത്തരം ന്യായങ്ങള്‍ ഇതില്‍ പറയേണ്ടതല്ല. സി എം ഡി ആര്‍ എഫിന് എഫ് സി ആര്‍ ഐ രജിസ്‌ട്രേഷന്‍ വേണമെങ്കില്‍ അത് പറയണമായിരുന്നു. ഇത് തികഞ്ഞ പക്ഷപാതമാണ്. കേന്ദ്രം കേരളത്തോട് ചെയ്തത് വലിയ ക്രൂരതയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 

 

Latest