Malappuram
ഖുര്‍ആനിക അമാനുഷികതകളുടെ വൈജ്ഞാനിക പഠനം; ഖലീല്‍ തങ്ങളുടെ 'ഫത്ഹുറഹ്മാന്‍' അറബി ഗ്രന്ഥം പ്രകാശനം ചെയ്തു
വിശുദ്ധ ഖുര്‍ആനിന്റെ അനന്യതയും ദൃഷ്ടാന്തങ്ങളും ഭാഷാപരമായ സവിശേഷതകളും ആശയഗാംഭീര്യവും പ്രതിപാദിക്കുന്ന ഗ്രന്ഥം.
'ഫത്ഹുറഹ്മാന്‍' അറബി ഗ്രന്ഥം കാന്തപുരവും ഇ സുലൈമാന്‍ മുസ്ലിയാരും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.
മലപ്പുറം | ഖുര്‍ആനിക അമാനുഷികതകളുടെ വിവിധ തലങ്ങള്‍ വൈജ്ഞാനികമായി വിശകലനം ചെയ്തുകൊണ്ട് സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി രചിച്ച അറബി ഗ്രന്ഥം ‘ഫത്ഹുറഹ്മാന്‍ ഫീ ബയാനി ഇഅ്ജാസി ആയില് ഖുര്‍ആന്‍’ പ്രകാശന കര്‍മം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരും ചേര്‍ന്ന് നിര്‍വഹിച്ചു.
വിശുദ്ധ ഖുര്‍ആനിന്റെ അനന്യതയും ദൃഷ്ടാന്തങ്ങളും ഭാഷാപരമായ സവിശേഷതകളും ആശയഗാംഭീര്യവും പ്രതിപാദിക്കുന്ന ഗ്രന്ഥത്തില്‍ ഖുര്‍ആനിക അമാനുഷികതകളില്‍ നിന്ന് തിരഞ്ഞെടുത്ത 63 ഉദാഹരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനിന്റെ അതുല്യമായ മഹത്വവും കാലാതിവര്‍ത്തിയായ സന്ദേശവും വൈജ്ഞാനികമായി അവതരിപ്പിക്കുന്ന കൃതി ഖുര്‍ആനിക പഠനരംഗത്ത് ശ്രദ്ധേയമായ സംഭാവനയാകുമെന്ന് കാന്തപുരം പറഞ്ഞു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്ല അഹ്സനി ചെങ്ങാനി ഗ്രന്ഥപരിചയം നടത്തി. ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ്, മലായ്, മലയാളം ഭാഷകളിലുള്ള വിവര്‍ത്തനം ഉടന്‍ പ്രസിദ്ധീകരിക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന് കുട്ടി ബാഖവി, സുന്നി മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, അബൂബക്കര്‍ അഹ്സനി പറപ്പൂര്, മൂസ ഫൈസി ആമപ്പൊയില്‍, ദുല്‍ഫുഖാറലി സഖാഫി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിച്ചു.
Content Highlights: Khalil Thangal’s Arabic book Fathur Rahman, a scientific study on Quranic miracles, was released by Kanthapuram A P Aboobacker Musliyar. The work offers deep analytical insights into sacred text dimensions. Scholars and dignitaries attended the release event celebrating this literary contribution.




