Kasargod
കേരളയാത്ര സംസ്ഥാനതല ഉദ്ഘാടനം; സ്ഥാപന പര്യടനങ്ങള്‍ക്ക് മഞ്ചേശ്വരത്ത് തുടക്കം
മള്ഹര്‍ സാരഥി സയ്യിദ് ശഹീര്‍ ബുഖാരി തങ്ങള്‍ പര്യടനം ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് | മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരള യാത്രയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് ചെര്‍ക്കളയില്‍ നടക്കാനിരിക്കേ ജില്ലയിലെ സ്ഥാപനങ്ങളും പ്രചാരണത്തില്‍ കൈകോര്‍ക്കുന്നു. കേരള യാത്രയുടെ സന്ദേശവുമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പ്രസ്ഥാന നേതൃത്വം നടത്തുന്ന പര്യടനങ്ങള്‍ക്ക് മഞ്ചേശ്വരം മള്ഹറില്‍ തുടക്കമായി. മള്ഹര്‍ സാരഥി സയ്യിദ് ശഹീര്‍ ബുഖാരി തങ്ങള്‍ പര്യടനം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ സ്ഥാപനങ്ങളില്‍ പര്യടനം നടക്കുന്നത്.
ഗുവദപ്പടുപ്പ് അല്‍ ബിശാറയില്‍ ചെയര്‍മാന്‍ മൂസല്‍ മദനി തലക്കിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പുത്തിഗെ മുഹിമ്മാത്തില്‍ സയ്യിദ് ഹുസൈന്‍ അഹ്ദല്‍, ഖലീല്‍ അഹദല്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ അഹസനി, കെ ബി ഹാജി, അബ്ദുല്ലക്കുഞ്ഞി ഹാജി പാടി തുടങ്ങിയവര്‍ സ്വീകരിച്ചു. അടുത്ത ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും പര്യടനം നടക്കും.സ്ഥാപന മേധാവികള്‍, ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി നേതാക്കള്‍ സംവദിച്ചു.



