Connect with us

governor- kerala vc

ഗവർണർക്ക് മറുപടിയുമായി കേരള സർവകലാശാല വി സി

മനസ് പതറുമ്പോൾ കൈ വിറച്ചു പോകുന്നത് ഒരു കുറവായി കാണുന്നില്ലെന്നും ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സമ്മർദമുണ്ടായെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

Published

|

Last Updated

തിരുവനന്തപുരം | കത്തിന്റെ നിലവാരം സംബന്ധിച്ച കുറ്റപ്പെടുത്തലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകി കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി പി മഹാദേവൻ പിള്ള. വാർത്താ കുറിപ്പായാണ് അദ്ദേഹം മറുപടി നൽകിയത്. മനസ് പതറുമ്പോൾ കൈ വിറച്ചു പോകുന്നത് ഒരു കുറവായി കാണുന്നില്ലെന്നും ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സമ്മർദമുണ്ടായെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗു തെറ്റാതിരിക്കാൻ ജാഗരൂകനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി ഞാൻ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസ്താവന അവസാനിക്കുന്നത്. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സര്‍വകലാശാല വി സിയുടെ കത്തിലെ ഭാഷയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു.

Latest