Connect with us

Kerala

10 ഉത്തരങ്ങള്‍ പരിശോധിച്ചില്ല; പി എസ് സി മൂല്യ നിര്‍ണയത്തിലെ ക്രമക്കേട് അന്വേഷിച്ചേക്കും

ആസൂത്രണ കമ്മീഷന്‍ നിയമന പരാതി ഇന്ന് ചേരുന്ന പി എസ് സി യോഗം ചര്‍ച്ച ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഉണ്ടായ വന്‍ ക്രമക്കേടു നടന്നെന്ന പരാതി ഇന്ന് ചേരുന്ന പി എസ് സി യോഗം ചര്‍ച്ച ചെയ്യും. വീഴ്ച്ചയില്‍ പി എസ് സി അന്വേഷണം പ്രഖ്യാപിച്ചേക്കും. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങള്‍ പരിശോധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മൂല്യ നിര്‍ണയം നടത്താത്ത 10 ചോദ്യങ്ങള്‍ മൂല്യ നിര്‍ണയം നടത്തിയേക്കും.

സംസ്ഥാന സര്‍ക്കാരിനെ നേരിട്ട് ഉപദേശം നല്‍കുന്ന ആസൂത്രണ ബോര്‍ഡിലെ ഉന്നത പദവിയിലേക്കാണ് വഴിവിട്ട നിയമനം നടത്തിയെന്ന ആരോപണം ഉയരുന്നത്. ഒരു ഒഴിവുമാത്രമുള്ള പദവിയിലേക്ക് എഴുത്ത് പരീക്ഷ നേരത്തെ നടത്തിയിരുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് പി എസ് സി നിയമന ശുപാര്‍ശ നല്‍കിയത്. നിയമനം ലഭിച്ച ഉദ്യോഗാര്‍ഥിക്ക് നോട്ടീസ് അയക്കാനും പി എസ് സി ആലോചിക്കുന്നുണ്ട്.

ആസൂത്രണ ബോര്‍ഡിലെ മൂന്ന് നിയമനങ്ങളെയും പുതിയ വിവാദം ബാധിക്കും. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാ ചീഫ്, പ്ലാന്‍ കോ ഓഡിനേഷന്‍ ഡിവിഷന്‍ ചീഫ്, പെസ്‌പെക്റ്റീവ് പ്ലാനിങ് ചീഫ് എന്നീ മൂന്നു നിയമനങ്ങള്‍ക്കും നടത്തിയത് ഒറ്റ പരീക്ഷയാണ്. ഈ നിയമനങ്ങളിലേക്കുള്ള റാങ്ക് പട്ടികയാണ് മാറ്റേണ്ടി വരിക. രണ്ട് പോസ്റ്റുകളില്‍ നിയമനം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം മൂല്യനിര്‍ണയത്തിലെ ക്രമക്കേടില്‍ അഡ്മിനിസ്‌ട്രേറ്റ് ട്രിബ്യൂണല്‍ ഇടപെട്ടിട്ടുണ്ട്. നിയമനങ്ങള്‍ കോടതിയുടെ അന്തിമ വിധിക്ക് വിധേയമാകുമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റ് ട്രിബ്യൂണല്‍ വ്യക്തമാക്കി.

 

Content Highlights:
The Kerala PSC meeting today will discuss massive irregularities discovered in the exam valuation for high-level Planning Board positions. An investigation is expected after reports revealed that ten answers for multiple candidates went unvalued. The Kerala Administrative Tribunal ruled that recent appointments will depend entirely on its final verdict.

 

Latest