Connect with us

Kerala

റോഡരികിലെ കുഴിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; പെണ്‍ സുഹൃത്തിന്റെ ബന്ധുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍

ചിറ്റാര്‍ സ്വദേശിയായ സന്ദീപി (35)നെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയില്‍ അവശനിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

പത്തനംതിട്ട | റോഡരികിലെ കുഴിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ച സംഭവത്തില്‍ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റാര്‍ സ്വദേശിയായ സന്ദീപി (35)നെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. സന്ദീപിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാന്‍ പോകുകയാണെന്ന് അറിയിച്ചാണ് സന്ദീപ് വീട്ടില്‍ നിന്ന് പുറത്തുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് ദുരൂഹ സാഹചര്യത്തിലാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചിറ്റാര്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

യുവതിയുടെ ബന്ധുക്കള്‍ മകനെ മര്‍ദിച്ചിട്ടുണ്ടെന്നാണ് സന്ദീപിന്റെ പിതാവ് സദാനന്ദന്‍ പറയുന്നത്. യുവതി സംഭവത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സന്ദീപിന്റെ മരണം കൊലപാതകമാണോയെന്ന കാര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ വ്യക്തത വരികയുള്ളുവെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ലഭിക്കുന്നതോടെ മരണത്തിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Content Highlights:
Two relatives of a female friend were arrested after 35-year-old Sandeep was found in a critical condition near a roadside ditch in Chittar. The victim’s father alleged that the suspects assaulted his son before his death. Police registered a case of unnatural death pending the autopsy report.

---- facebook comment plugin here -----

Latest