Organisation
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ യാത്ര സംഘടിപ്പിച്ചു
സമസ്ത ട്രഷറര്‍ ഡോ. പി എ അലി ഫൈസി ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട | കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്ര ഈ മാസം 14 ന് പത്തനംതിട്ടയില്‍ എത്തുന്നതിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സന്ദേശ യാത്ര സംഘടിപ്പിച്ചു.
ഡോ. അലി അല്‍ ഫൈസി, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാര്‍, ഇസ്മായില്‍, സുലൈമാന്‍ ഹാജി നിരണം നേതൃത്വം നല്‍കി. പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കൂടി സഞ്ചരിച്ച് ചിറ്റാറില്‍ സമാപിച്ചു. സമസ്ത ട്രഷറര്‍ ഡോ. പി എ അലി ഫൈസി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ബാഫഖ്‌റുദ്ധീന്‍ ബുഖാരി, മുനീര്‍ റഹ്മാന്‍ ജൗഹരി, സലാഹുദ്ധീന്‍ മദനി, അനസ് പൂവാലം പറമ്പില്‍, മുഹമ്മദ് ഷിയാഖ് ജൗഹരി, മുഹമ്മദ് അന്‍സര്‍ ജൗഹരി, അബ്ദുല്‍ സലാം സഖാഫി, സുധീര്‍ വഴിമുക്ക് പ്രസംഗിച്ചു.
---- facebook comment plugin here -----

