Malappuram
കേരള മുസ്ലിം ജമാഅത്ത് അംഗത്വ കാമ്പയിന്‍ തുടങ്ങി
1,209 യൂണിറ്റുകളിലായി പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ ആയിരങ്ങളാണ് ധര്‍മപക്ഷ മുന്നേറ്റങ്ങള്‍ക്കായി അംഗത്വമെടുത്തത്.

മലപ്പുറം | ധര്‍മപാതയില്‍ അണിചേരുകയെന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന അംഗത്വ കാമ്പയിനിന് ജില്ലയില്‍ തുടക്കമായി. 1,209 യൂണിറ്റുകളിലായി പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ ആയിരങ്ങളാണ് ധര്‍മപക്ഷ മുന്നേറ്റങ്ങള്‍ക്കായി അംഗത്വമെടുത്തത്. സുന്നി പ്രസ്ഥാന കുടുംബത്തിലെ വിദ്യാര്‍ഥി, യുവജന, ബഹുജനങ്ങളെല്ലാം ഒന്നിച്ച് ഒരേ ദിവസം അംഗത്വമെടുക്കുന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണ് പ്രവര്‍ത്തകരെല്ലാം. ഈ മാസം 15 വരെയാണ് അംഗത്വ കാമ്പയിന്‍ നടക്കുന്നത്.
12 വയസ് മുതല്‍ എസ് എസ് എഫിലും 22 മുതല്‍ എസ് വൈ എസിലും 45 മുതല്‍ കേരള മുസ്ലിം ജമാഅത്തിലുമാണ് അംഗത്വമെടുക്കുക. 25 ശതമാനം വര്‍ധനയാണ് ഓരോ വിഭാഗത്തിലും ഈ വര്‍ഷം അധികമായി ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്.
യൂണിറ്റ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന് സംയുക്ത പുനസ്സംഘടനാ ഡയറക്ടറേറ്റുകളും നിലവിലുണ്ട്. കെ കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ ചെയര്‍മാനും ഊരകം അബ്ദുറഹ്മാന്‍ സഖാഫി കണ്‍വീനറും കെ പി ജമാല്‍ കരുളായി കോര്‍ഡിനേറ്ററുമായ ഡയറക്ടറേറ്റാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.