Kozhikode
കായംകുളത്തും തിരൂരിലും കേരള മുസ്‌ലിം ജമാഅത് ലീഡേഴ്സ് കമ്യൂൺ
18ന് ശനിയാഴ്ച കായംകുളത്തും 19 ന് ഞായറാഴ്ച തിരൂരിലും ലീഡേഴ്സ് കമ്യൂൺ നടത്തും.
കോഴിക്കോട്| ആനുകാലിക വിഷയങ്ങൾ,സമസ്ത:സെൻ്റിനറി കർമ പദ്ധതി,അക്ഷര വെളിച്ചം,മീലാദ് കാമ്പയിനുകൾ തുടങ്ങിയവ പഠന വിധേയമാക്കി കേരള മുസ്‌ലിം ജമാഅത് 18ന്
ശനിയാഴ്ച കായംകുളത്തും 19 ന് ഞായറാഴ്ച തിരൂരിലും ലീഡേഴ്സ് കമ്യൂൺ നടത്തും. ശനിയാഴ്ച കാലത്ത് 10 ന് കായംകുളം മജ്ലിസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ദക്ഷിണ കേരള കമ്യൂൺ സമസ്‌ത:കേന്ദ്ര മുശാവറ അംഗം എ ത്വാഹ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഉപാധ്യക്ഷൻ വി.എച്ച് അലി ദാരിമി അധ്യക്ഷത വഹിക്കും.സയ്യിദ് അബ്‌ദുന്നാസർ തങ്ങൾ പ്രാർഥന നടത്തും.

സംസ്ഥാന ഭാരവാഹികളായ വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, സി. പി.സൈദലവി മാസ്റ്റർ, സയ്യിദ് ത്വാഹ തങ്ങൾ, മാളിയേക്കൽ സുലൈമാൻ സഖാഫി, എ. സൈഫുദ്ദീൻ ഹാജി, എം.കെ ഹാമിദ് മാസ്റ്റർ, മുഹമ്മദ് പറവൂർ, അബ്ദുറശീദ് കരുമാടി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരു വനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ 105 സാരഥികളും 42 സോണുകളിൽ നിന്നുള്ള 252 ഭാരവാഹികളും സംബന്ധിക്കും.
19 ന് കാലത്ത് 10 ന് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിലാണ് ഉത്തര മേഖലാ കമ്യൂൺ. തൃശൂർ മുതൽ കാസർകോഡ് വരെയും നീലഗിരി ജില്ല ഉൾപ്പെടെ 135 ജില്ലാ നേതാക്കളും 558 സോൺ ഭാരവാഹികളും സംബന്ധിക്കും.
സംസ്ഥാന ഉപാധ്യക്ഷൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മാരായ മംഗലം അബ്‌ദുറഹ്‌മാൻ ഫൈസി അധ്യക്ഷത വഹിക്കും. എൻ.അലി അബ്ദുല്ല, കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, മുസ്ത്വഫ മാസ്‌റ്റർ കോഡൂർ, ജി.അബൂബക്കർ, അബൂബക്കർ പടിക്കൽ വിഷയാവതരണം നടത്തും.

Content Highlights:
Kerala Muslim Jamaat will hold Leaders Communes in Kayamkulam on July 18 and Tirur on July 19. The events will review current affairs and Samasta centenary projects. Prominent scholars and thousands of district and zone leaders from across Kerala will participate in the sessions.

---- facebook comment plugin here -----