national blind football championship
ദേശീയ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം സെമിയില്‍
ആന്റണി സാമുവലാണ് കേരളത്തിന് വേണ്ടി സമനില ഗോള്‍ നേടിയത്.

ചെന്നൈ | ചെന്നൈയില്‍ നടക്കുന്ന ദേശീയ ബ്ലൈന്‍ഡ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം സെമിയുറപ്പിച്ചു. അരുണാചല്‍ പ്രദേശിനെ സമനിലയില്‍ തളച്ചുകൊണ്ടായിരുന്നു കേരളം സെമി പ്രവേശം ഉറപ്പാക്കിയത്. ഗ്രൂപ്പ് സ്റ്റേജില്‍ നടന്ന അവസാന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
ആന്റണി സാമുവലാണ് കേരളത്തിന് വേണ്ടി സമനില ഗോള്‍ നേടിയത്. നാളെ നടക്കുന്ന ആദ്യ സെമിയില്‍ കേരളം ഉത്തരാഖണ്ഡിനെ നേരിടും. ഗ്രൂപ്പ് സ്റ്റേജ് ഇനത്തില്‍ നടന്ന ആദ്യമത്സരത്തില്‍ ആന്റമി സാമുല്‍ ഡബിള്‍ ഹാട്രിക്ക് ഉള്‍പ്പെടെ ഏഴ് ഗോളുകള്‍ നേടിയിരുന്നു.
---- facebook comment plugin here -----