Connect with us

Business

TODAY'S GOLD RATE|ഇടിവ് തുടര്‍ന്ന് സ്വര്‍ണവില; പവന് ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞു

11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 235 രൂപയാണ് കുറഞ്ഞത്. 11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില(Today’s Gold Rate). ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്.

18 കാരറ്റ് ഗ്രാമിന് 195 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 9,805 രൂപയും പവന് 78,440 രൂപയുമായി. 14 കാരറ്റ് ഗ്രാമിന് 150 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 7,675 രൂപയും പവന് 61,400 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 95 രൂപ കുറഞ്ഞ് ഒരു പവന് 39,600 രൂപയായി.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്ര ബേങ്ക് പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. കഴിഞ്ഞ 13 ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 12,000 രൂപയാണ് ഇടിഞ്ഞത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് ആദ്യമായി ഒരു ലക്ഷം കടന്നത്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് തുടരുന്ന സാഹചര്യത്തിൽ gold price today കൃത്യമായി നിരീക്ഷിച്ച ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക. വിപണിയിലെ ചാഞ്ചാട്ടങ്ങൾ കാരണം today gold rate കുറയുന്നത് സ്വർണത്തിന്റെ ഈടുമൂല്യത്തെ ബാധിക്കാനിടയുള്ളതിനാൽ, അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കുള്ള അവസാന ആശ്രയമായി മാത്രമേ gold loan പരിഗണിക്കാവൂ. കൃത്യമായ gold price analysis നടത്താതെ loan against gold എടുക്കുന്നത് ഭാവിയിൽ തിരിച്ചടവ് പ്രതിസന്ധികൾക്കും അധിക ബാധ്യതകൾക്കും കാരണമായേക്കാം. അതിനാൽ gold loan apply ചെയ്യുന്നതിന് മുൻപ് നിലവിലെ gold rate ഉം പലിശ നിരക്കുകളും ബാങ്ക് നിബന്ധനകളും വിശദമായി പരിശോധിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.

Content Highlights:Gold prices in Kerala plunged by Rs 1,880 per pavan today, bringing the rate down to Rs 95,840 and Rs 11,980 per gram. Prices for 18K, 14K, and 9K gold also dropped significantly. A stronger US dollar and potential US Federal Reserve interest rate hikes triggered this Rs 12,000 drop over 13 days.

Latest