Kerala
മുഖ്യമന്ത്രി ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും; എത്തുക ഉച്ചക്ക് ഒരുമണിയോടെ
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അടിയന്തരമായി മണ്ണുനീക്കണമെന്ന നിര്‍ദേശം കരാറുകാര്‍ പാലിക്കാത്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | വയനാട് മേപ്പാടിയിലെ കള്ളാടിയില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ സ്ഥലം മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. രാവിലെ 11.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചക്ക് ഒന്നോടെയാണ് ദുരന്ത മേഖലയിലെത്തുക. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി എത്തുന്നത്.
അതിനിടെ, അടിയന്തരമായി മണ്ണുനീക്കണമെന്ന നിര്‍ദേശം കരാറുകാര്‍ പാലിക്കാത്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണ്ണുനീക്കാന്‍ ജില്ലാ കലക്ടറും ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയും ഉത്തരവിറക്കിയിരുന്നതാണ്. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും നിര്‍ദേശം നല്‍കിയെങ്കിലും കരാറുകാര്‍ പാലിക്കാന്‍ തയ്യാറായില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ദേശീയപാതാ നിര്‍മാണത്തിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും ഏകോപിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights:
The Chief Minister of Kerala is scheduled to visit the disaster site today afternoon around 1:00 PM. He will assess the ongoing rescue and relief operations firsthand during this official visit. Top officials will accompany the CM to coordinate further emergency response measures on the ground.



