Connect with us

National

അഹമ്മദാബാദ് സ്ഫോടന പരമ്പര: 38 പ്രതികളുടെ വധശിക്ഷ ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി

വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ മൂന്നുപേര്‍ മലയാളികള്‍. ഒരു മലയാളിയുള്‍പ്പെടെ 11 പേരുടെ ജീവപര്യന്തവും ശരിവച്ചു.

Published

|

Last Updated

അഹമ്മദാബാദ് | അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ മൂന്ന് മലയാളികളുള്‍പ്പെടെ 38 പ്രതികളെ പ്രത്യേക കോടതി വധശിക്ഷക്ക് വിധിച്ച നടപടി ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി. 11 പേരുടെ ജീവപര്യന്തവും ശരിവച്ചു. ഇവരില്‍ ഒരാള്‍ മലയാളിയാണ്.

കോട്ടയം ഈരാറ്റുപേട്ട പീടികക്കല്‍ അബ്ദുല്‍ കരീമിന്റെ മക്കളായ ശിബിലി (47), ശാദുലി (45), മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്റെ മകന്‍ ഇ ടി ഷറഫുദ്ദീന്‍ (43) എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികള്‍. ആലുവ കുഞ്ഞനിക്കര പെരുന്തല്ലി മുഹമ്മദ് അന്‍സാറിനാണ് (45) ജീവപര്യന്തം തടവ് ലഭിച്ച മലയാളി.

ഇരകള്‍ക്ക് 2027 മാര്‍ച്ച് 31-നകം നഷ്ടപരിഹാരം നല്‍കാനും ജസ്റ്റിസുമാരായ എ വൈ കോഗ്ജെ, എസ് ജെ ദവെ എന്നിവരുടെ ഡിവിഷന്‍ ബഞ്ചും ഗുജറാത്ത് സര്‍ക്കാരിനോട് ഉത്തരവിട്ടു.

ഇന്ത്യന്‍ മുജാഹിദീന്‍ ആണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്. 2008 ജൂലായ് 26നുണ്ടായ സ്ഫോടനപരമ്പരകളില്‍ 56 പേര്‍ മരിച്ചു. 246 പേര്‍ക്ക് പരുക്കേറ്റു.

Content Highlights:
The Gujarat High Court has upheld the death sentence awarded to thirty-eight convicts in the 2008 Ahmedabad serial blasts case. The historic verdict confirms the special court’s earlier ruling from February 2022. The serial bombings had claimed over fifty-six lives and injured hundreds.

 

Latest