Kerala
കനത്ത മഴ സാധ്യത; 11 ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രത.
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. 11 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രതയുണ്ട്.
തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ ശക്തമായ തിരമാലകള്‍ രൂപപ്പെടാനും കടലേറ്റത്തിനും സാധ്യതയുണ്ട്.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights:
The India Meteorological Department has issued a yellow alert for 11 districts in Kerala today following forecasts of isolated heavy rainfall across the state. Authorities have advised residents in vulnerable areas to remain vigilant as moderate to heavy showers are expected to continue. Fishermen have also been warned against venturing into the sea due to rough coastal weather conditions.

