Connect with us

Kerala

കേരളത്തിലെ ആരോഗ്യവകുപ്പിന് തളര്‍വാതം: സണ്ണി ജോസഫ്

വന്യമൃഗ ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കാത്ത വനം മന്ത്രി ആനക്ക് മയക്കുവെടി കൊണ്ടതുപോലെ മയക്കത്തിൽ

Published

|

Last Updated

പത്തനംതിട്ട | മന്ത്രിയുടെ പേരിലെ വീണ പോലെ തളര്‍വാതം പിടിപെട്ട് വീണു കിടക്കുകയാണ് കേരളത്തിലെ ആരോഗ്യവകുപ്പെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു. പത്തനംതിട്ട ഡി സി സി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്യമൃഗ ആക്രമണങ്ങള്‍ മൂലം ജനങ്ങളള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. വന്യമൃഗ ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കാത്ത വനം മന്ത്രി ആനക്ക് മയക്കുവെടി കൊണ്ടതുപോലെ മയക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. എ ഐ സി സി സെക്രട്ടറി ഡോ. വി കെ അറിവഴകന്‍, യു ഡി എഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പി ജെ കുര്യന്‍, ഷാനിമോള്‍ ഉസ്മാന്‍, ജനറല്‍ സെക്രട്ടറിമാരായ എം എം നസീര്‍, പഴകുളം മധു, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍, ഡി സി സി മുന്‍ പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ് സംസാരിച്ചു.

Latest