National
കെജ്‌രിവാള്‍ രാജിവെക്കണം; രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്
മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കണമെന്ന് ആവശ്യമുന്നയിച്ച് രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കോണ്‍ഗ്രസ് ഡല്‍ഹി ഓഫീസില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ഓഫിസിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഡല്‍ഹി പി.സി.സി അധ്യക്ഷന്‍ അനില്‍ കുമാര്‍ ചൗധരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റക്കാരനാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
---- facebook comment plugin here -----