Connect with us

ഡല്‍ഹി ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. മദ്യ നയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഇ ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇ ഡി യുടെ ഹരജി പരിഗണിക്കുന്നത് വരെ വിചാരണ കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യുന്നതായി ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. ജൂണ്‍ 25 നാണ് ഇഡി യുടെ ഹരജിയില്‍ ഹൈക്കോടതിയുടെ അന്തിമ വിധി.
അതുവരെ ജാമ്യം സ്റ്റേ ചെയ്യുമെന്ന് ഹൈക്കോടതി ജസ്റ്റിസുമാരായ സുധീര്‍ കുമാര്‍ ജെയ്ന്‍ ,രവീന്ദ്രര്‍ ദുഡേജ എന്നിവരാണ് ഉത്തരവിട്ടത്.

Latest