Connect with us

Kozhikode

കട്ടിപ്പാറ ഉസ്താദ് അനുസ്മരണവും പ്രാർഥന സംഗമവും ഇന്ന് മർകസിൽ

വൈകുന്നേരം 6.30 ന് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംഗമത്തിന് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നൽകും.

Published

|

Last Updated

കോഴിക്കോട്| സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും മർകസ് വൈസ് പ്രസിഡന്റുമായ കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ അനുസ്മരണ സംഗമവും പ്രാർഥനാ സദസ്സും ഇന്ന് മർകസിൽ നടക്കും. വൈകുന്നേരം 6.30 ന് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംഗമത്തിന് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നൽകും. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിക്കും.

വിപിഎം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പിസി അബ്ദുല്ല മുസ്‌ലിയാർ, എകെ കട്ടിപ്പാറ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, സിപി ഉബൈദുല്ല സഖാഫി, നൗശാദ് സഖാഫി കൂരാറ, സയ്യിദ് ജസീൽ കാമിൽ സഖാഫി, ഉമറലി സഖാഫി എടപ്പുലം, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ഹനീഫ് സഖാഫി ആനമങ്ങാട്, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബൂബക്കർ സഖാഫി പന്നൂർ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും സാദാത്തുക്കളും സംഘടനാ നേതാക്കളും ജാമിഅ മർകസ് മുദരിസുമാരും സംബന്ധിക്കും.

---- facebook comment plugin here -----

Latest