Kasargod
കാസർകോട് ജില്ലാ സാഹിത്യോത്സവ് : കതിർക്കഥ കാമ്പയിൻ സമാപിച്ചു; പെരടാല യൂണിറ്റ് ജേതാക്കൾ.
കതിര്‍ക്കഥ കാമ്പയിന്‍ വിജയപ്രഖ്യാപനം ബദിയടുക്ക ദിവാനി ലോഞ്ചില്‍ ഡോ ഫാറൂഖ് നഈമി കൊല്ലം നിര്‍വഹിച്ചു

ബദിയടുക്ക | എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച കതിര്‍ക്കഥ കാമ്പയിന്‍ വിജയപ്രഖ്യാപനം ബദിയടുക്ക ദിവാനി ലോഞ്ചില്‍ ഡോ ഫാറൂഖ് നഈമി കൊല്ലം നിര്‍വഹിച്ചു.ഏറ്റവും കൂടുതല്‍ അരി ശേഖരച്ച് പെരടാല യൂണിറ്റ് താജുല്‍ ഉലമ ഗ്രാന്റ് അവാര്‍ഡ് നേടി. താജുല്‍ ഉലമ എക്സലന്റ് അവാര്‍ഡ് പുണ്ടൂര്‍ യൂണിറ്റിനും താജുല്‍ ഉലമ ഔട്ട്സ്റ്റാന്റിങ് അവാര്‍ഡ് നെല്ലിക്കട്ട യൂണിറ്റിനും ലഭിച്ചു.
സയ്യിദ് പഞ്ചിക്കല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എസ് എസ് എഫ് നാഷണല്‍ സെക്രട്ടറി അഹ്മദ് ഷെറിന്‍ എസ് എസ് എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി ബാദുഷ ഹാദി,സാഹിത്യോത്സവ് ചെയര്‍മാന്‍ മുഹമ്മദ് ഹാജി വടകര, കണ്‍വീനര്‍ അബൂബക്കര്‍ കാമില്‍ സഖാഫി, സീതികുഞ്ഞി മുസ്ലിയാര്‍ നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ സോണ്‍ സര്‍ക്കിള്‍ ഭാരവാഹികള്‍ സംബന്ധിച്ചു.