Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്; പ്രതികളുടെ വീടുകളില്‍ ഇ ഡി പരിശോധന
കേസിലെ പ്രധാനപ്പെട്ട അഞ്ച് പ്രതികളുടെ വീട്ടിലാണ് ഒരേ സമയം ഇ ഡി പരിശോധന നടത്തുന്നത്.

കരുവന്നൂര്‍ | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. കേസിലെ പ്രധാനപ്പെട്ട അഞ്ച് പ്രതികളുടെ വീട്ടിലാണ് ഒരേ സമയം ഇ ഡി പരിശോധന നടത്തുന്നത്.പ്രതികളായ ബിജോയി, കെ കെ ദിവാകരൻ, ബിജു കരീം തുടങ്ങിയവരുടെ വീടുകളിലാണു പരിശോധന പുരോഗമിക്കുന്നത്.
കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെയോടെ പരിശോധനക്കെത്തിയത്. അപ്രതീക്ഷിതമായാണ് ഇ ഡി പരിശോധന.
300 കോടിയോളം രൂപയുടെ തട്ടിപ്പാണ് സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബേങ്കിൽ അരങ്ങേറിയത്
---- facebook comment plugin here -----