National
കർണാടക; വീണിടത്തുനിന്ന് തുടങ്ങാന്‍ രാഹുല്‍
കോലാറിൽ രാഹുൽ നടത്തുന്നത് സത്യമേവ ജയതേ റാലി

ബെംഗളൂരു | കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ ക്യാമ്പയിന്‍ ആരംഭിക്കുന്നത് കോലാറില്‍ നിന്ന്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോലാറില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം സൂറത്ത് കോടതി അദ്ദേഹത്തിന് തടവ് ശക്ഷ വിധിക്കുകയും ഇതേതുടര്‍ന്ന് പാര്‍ലിമെന്റ് അംഗത്വം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോലാറിലെ തിരഞ്ഞെടുപ്പ് റാലിക്ക് പ്രാധാന്യമേറുന്നത്.
ഏപ്രില്‍ അഞ്ചിനാണ് കോലാറിലെ സത്യമേവ ജയതേ റാലി. രാഹുലിനെ കൂടാതെ, സംസ്ഥാന- ദേശീയ നേതാക്കളാണ് നിരവധി പ്രമുഖർ റാലിക്കായി കോലാറിലെത്തും.
ഇതുവരെ തുടര്‍ ഭരണം വരാത്ത കര്‍ണാടകയില്‍ ചരിത്രം തിരുത്താനാണ് ബി ജെ പിയുടെ ശ്രമം. എന്നാല്‍, എന്ത് വിലകൊടുത്തും ബി ജെ പിയെ വലിച്ച് താഴെയിടാനാണ് കോണ്‍ഗ്രസ്സ് ക്യാമ്പിന്റെ ശ്രമം. മെയ് 10നാണ് തിരഞ്ഞെടുപ്പ്. 13ന് തന്നെ ഫലം പുറത്തുവരികയും ചെയ്യും.