National
വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ ഭിന്നത; കര്‍ണാടകയില്‍ മന്ത്രി കെ എന്‍ രാജണ്ണ രാജിവെച്ചു
കോണ്‍ഗ്രസ് ഭരണകാലത്താണ് വോട്ടര്‍ പട്ടിക തയാറാക്കിയതെന്ന കര്‍ണാടക സഹകരണ മന്ത്രി കെ എന്‍ രാജണ്ണ പറഞ്ഞിരുന്നു

ബെംഗളുരു | കര്‍ണാടകത്തില്‍ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിന് പിറകെ കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത. മന്ത്രി കെ എന്‍ രാജണ്ണ രാജിവച്ചു. ഹൈക്കമാന്‍ഡ് രാജി നേരിട്ട് എഴുതി വാങ്ങിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് ഭരണകാലത്താണ് വോട്ടര്‍ പട്ടിക തയാറാക്കിയതെന്ന കര്‍ണാടക സഹകരണ മന്ത്രി കെ എന്‍ രാജണ്ണ പറഞ്ഞിരുന്നു. വോട്ടര്‍ പട്ടികയില്‍ സമയത്ത് പരാതി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണമുന്നയിച്ച് കേന്ദ്രത്തിനിതെരി രാഷ്ട്രീയ നീക്കം ശക്തിപ്പെടുത്തുന്നതിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മന്ത്രി രംഗത്തെത്തിയത്.കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ പുറത്തിറക്കിയ വോട്ടര്‍ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതില്‍ അര്‍ഥമില്ലെന്നന്നും രാജണ്ണ പറഞ്ഞിരുന്നു
എന്നാല്‍ ഇതിനെതിരെ ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.വസ്തുത അറിയാതെ രാജണ്ണയോട് ഇത്തരം പ്രസ്താവനകള്‍ നടത്തരുത് എന്ന് ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മന്ത്രി കെ എന്‍ രാജണ്ണയോട് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെടുകയായിരുന്നു