National
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയ ആദ്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

ബെംഗളുരു| കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് എഐസിസി പ്രഖ്യാപിച്ചത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയില്‍ നിന്ന് ജനവിധി തേടും. പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കനകപുരയില്‍ നിന്നുമാണ് ജനവിധി തേടുക.
മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര കൊരട്ടഗെരെ (എസ്സി) മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. മുന്‍ മന്ത്രിമാരായ കെ.എച്ച് മുനിയപ്പ (എസ് സി)ദേവനഹള്ളിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ ചിതാപൂരിലും (എസ്സി) മത്സരിക്കും. യു.ടി അബ്ദുള്‍ കാദര്‍ അലി ഫരീദിനെ മംഗലാപുരത്ത് നിന്നും രൂപകല എം കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നിന്നും ജനവിധി തേടും.
കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയ ആദ്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.