Kannur
കന്‍സുല്‍ ഉലമ അഞ്ചാം ആണ്ട്: ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസും ജല്‍സത്തുല്‍ ബറകയും നാളെ
ളുഹ്ര്‍ നിസ്‌കാരാനന്തരം ദാറുല്‍ അമാന്‍ ജുമാമസ്ജിദില്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി വളപട്ടണം നേതൃത്വം നല്‍കും.

തളിപ്പറമ്പ് | അല്‍മഖര്‍ സ്ഥാപനങ്ങളുടെ മുഖ്യ ശില്‍പി കന്‍സുല്‍ ഉലമ ഹംസ ഉസ്താദിന്റെ അഞ്ചാം ആണ്ടിനോടനുബന്ധിച്ച് ഖത്മുല്‍ ഖുര്‍ആന്‍, പ്രാര്‍ഥനാ സദസ്സ്, ജല്‍സത്തുല്‍ ബറക സദസ്സുകള്‍ കന്‍സുല്‍ ഉലമാ വഫാത്ത് ദിനമായ നാളെ (സ്വഫര്‍ 14) നടക്കും. ളുഹ്ര്‍ നിസ്‌കാരാനന്തരം ദാറുല്‍ അമാന്‍ ജുമാമസ്ജിദില്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി വളപട്ടണം നേതൃത്വം നല്‍കും.
കെ പി അബൂബക്കര്‍ മൗലവി പട്ടുവം, എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി പെരുമുഖം, പി പി അബ്ദുല്‍ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, പി മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടില്‍, കെ അബ്ദുര്‍റശീദ് ദാരിമി നൂഞ്ഞേരി, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, അനസ് ഹംസ അമാനി ഏഴാംമൈല്‍, ഇസ്മാഈല്‍ അമാനി തളിപ്പറമ്പ്, മുഹമ്മദ് മുനവ്വിര്‍ അമാനി പുറത്തീല്‍, അബ്ദുല്ല അമാനി കെല്ലൂര്‍, ഉസ്മാന്‍ അമാനി അല്‍ അഫ്ളലി സംബന്ധിക്കും.
ജല്‍സത്തുല്‍ ബറക
ദാറുല്‍ അമാന്‍ കന്‍സുല്‍ ഉലമ ഹംസ ഉസ്താദിന്റെ ആണ്ടിനോടനുബന്ധിച്ച് നാളെ രാവിലെ 11ന് നടക്കുന്ന ജല്‍സത്തുല്‍ ബറകയില്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ അല്‍മഖര്‍ ദിനത്തിലും മറ്റുമായി യൂണിറ്റുകളില്‍ നിന്ന് അല്‍മഖറിലേക്ക് ശേഖരിച്ച തകാഫുല്‍ തുക യൂണിറ്റ് പ്രതിനിധികള്‍ നേരിട്ട് അല്‍മഖര്‍ സാരഥികളെ ഏല്‍പ്പിക്കും. ജില്ലയിലെ 11 സോണുകളുടെ ഫണ്ട് സ്വീകരണം വ്യത്യസ്ത സമയങ്ങളില്‍ നടക്കും.
രാവിലെ 11 ന് തളിപ്പറമ്പ്, പയ്യന്നൂര്‍, മാടായി, ശ്രീകണ്ഠാപുരം സോണുകളുടെ സംഗമം നടക്കും. ഉച്ചക്ക് ഒന്നിന് ഇരിട്ടി, കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി സോണ്‍ പ്രോഗ്രാമുകളും വൈകിട്ട് 4.30 ന് ചക്കരക്കല്‍, കണ്ണൂര്‍, കമ്പില്‍ സോണ്‍ പരിപാടികളും നടക്കും. ജല്‍സത്തുല്‍ ബറക പരിപാടികള്‍ക്ക് പ്രമുഖ സയ്യിദുമാരും അല്‍മഖര്‍ സാരഥികളും നേതൃത്വം നല്‍കും.
പ്രാര്‍ഥനാ ദിനം
കന്‍സുല്‍ ഉലമാ ഹംസ ഉസ്താദിന്റെ അഞ്ചാം ആണ്ടിനോടനുബന്ധിച്ച് ഹംസ ഉസ്താദ് വഫാത്ത് ദിനമായ സ്വഫര്‍ 14 (നാളെ) പ്രാര്‍ഥനാ ദിനമായി ആചരിക്കുന്നു. സ്ഥാപനങ്ങള്‍, മദ്‌റസകള്‍, യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് തഹ്ലീല്‍, സൂറതു യാസീന്‍ പാരായണം, പ്രാര്‍ഥനാ സദസ്സ് സംഘടിപ്പിക്കും.