Kerala
കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി പിടിയില്‍
കേസിലെ ഒന്നാം പ്രതി ബിജേഷിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്

കണ്ണൂര്‍ | പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ രണ്ടംഗസംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. രണ്ടാം പ്രതി രതീഷ് ആണ് പിടിയിലായത്.
കേസിലെ ഒന്നാം പ്രതി ബിജേഷിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചക്കാണ് കൊല്ലപ്പണിക്കാരനായ നിധീഷിനെ പ്രതികള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.ആക്രമണം ചെറുക്കവെ ഗുരുതരമായി പരുക്കേറ്റ ഇയാളുടെ ഭാര്യ ശ്രുതി (28) ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസിലെ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----