Kerala
കണ്ണൂര്‍ റൂട്ടിലെ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; ഡ്രൈവറുടെ തലയ്ക്ക് അടിയേറ്റു
ഡി ടി എസ് ക്ലാസിക് എന്ന ബസിന്റെ ഡ്രൈവര്‍ നൗഷാദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് | കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഡ്രൈവറുടെ തലയ്ക്ക് അടിയേറ്റു. കോഴിക്കോട് മൊഫ്യൂസ്യല്‍ ബസ് സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെയാണ് സംഭവം.
ഡി ടി എസ് ക്ലാസിക് എന്ന ബസിന്റെ ഡ്രൈവര്‍ നൗഷാദ് (46)നെയാണ് പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സായി കൃഷ്ണ എന്ന ബസ്സിന്റെ ഡ്രൈവര്‍ ഷഹീര്‍ ലിവര്‍ കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന രണ്ട് സ്വകാര്യ ബസ്സുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
---- facebook comment plugin here -----