Kerala
എന്‍ ഐ എ കേസില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍
ഇയാള്‍ പിഎഫ്‌ഐയുടെ ആയുധ പരിശീലകനാണെന്നു എന്‍ഐഎ കണ്ടെത്തല്‍
കൊച്ചി | പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരുന്നയാള്‍ പിടിയില്‍. കേസിന് പിന്നാലെ ഒളിവില്‍ പോയ ജാഫര്‍ ഭീമന്റവിടയാണ് പിടിയിലായത്. ഇയാളെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.ഇയാള്‍ പിഎഫ്‌ഐയുടെ ആയുധ പരിശീലകനാണെന്നു എന്‍ഐഎ കണ്ടെത്തല്‍
കേസില്‍ 59ാം പ്രതിയാണ് ഇയാള്‍ 2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം.







