Connect with us

sahityolsav 22

കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവ് സാംസ്‌കാരിക പരിപാടികളോടെ 18ന് തുടക്കമാകും

ജില്ലാ സാഹിത്യോത്സവ് മേല്‍നോട്ടത്തിനായി പ്രത്യേകം രൂപവത്കരിച്ച പ്രൊജക്ട് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് തലശ്ശേരിയിൽ നടക്കുന്നത്.

Published

|

Last Updated

തലശ്ശേരി | 29ാം കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് ആഗസ്റ്റ് 18ന് തുടക്കമാകും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാ സാഹിത്യോത്സവ് വിവിധ സാംസ്കാരിക സംഗമങ്ങളോടെയാണ് ആരംഭിക്കുക. രാവിലെ 10ന് ആരംഭിക്കുന്ന പുസ്തകോത്സവത്തില്‍ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ  ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാകും. ഇസ്ലാമിക് പബ്ലിഷിംഗ് ബ്യുറോ പുറത്തിക്കിയ  പുസ്തകങ്ങളുടെ പ്രത്യേക പവലിയന്‍ സജ്ജീകരിച്ചിട്ടുണ്ട്.

നാലിന് പൗരൻ ; സമരങ്ങൾ, അവകാശങ്ങൾ, ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഗമം നടക്കും. സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന കലാ പരിപാടികളിൽ 13  ഡിവിഷനുകളില്‍ നിന്നായി ആയിരക്കണക്കിന് മത്സരാര്‍ഥികള്‍ നൂറിലധികം മത്സരങ്ങളില്‍ മാറ്റുരക്കും.

ജില്ലാ സാഹിത്യോത്സവ് മേല്‍നോട്ടത്തിനായി പ്രത്യേകം രൂപവത്കരിച്ച പ്രൊജക്ട് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് തലശ്ശേരിയിൽ നടക്കുന്നത്. പ്രചാരണത്തിന്‍റെ  ഭാഗമായി അൽ അൻസാർ സംഗമം, തലമുറ സംഗമം, സാഹിത്യ ചായ, കലാ ജാഥ തുടങ്ങിയ പരിപാടികൾ വ്യത്യസ്ത ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.